22 Female Kottayam

മറുനാടന്‍ തന്തക്കു വിളി

13

ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷമായിരിന്നു 22FK കണ്ടപ്പോ! എന്നാലും കൊറേ കൂതറകള്‍ സദാചാര പ്രശ്നം പൊക്കി പിടിച്ചേ വരുമെന്ന്  അപ്പൊ തന്നെ തോന്നിയതാണ്!

വന്നു! വേറെ ആരുമല്ല.. കാല്‍ കാശിനു  കൊള്ളാത്ത ന്യൂസ്‌ മാത്രം ഇടുന്ന ഒരു  മറുനാടന്‍ മലയാളി!  സ്ഥിരമായി ഒന്ന് ഉള്ളു തുറന്നെ ചിരിക്കാന്‍ വേണ്ടി കേറുന്ന More >

2009

3

അങ്ങനെ ഒരു വര്‍ഷം കൂടി ജീവിച്ചു തീര്‍ത്തു!  25 വര്‍ഷം ഇവിടൊക്കെ ഇങ്ങനെ  തേരാ പാരാ അലഞ്ഞു നടന്നിട്ടും ജീവിതത്തില്‍ വല്യ മെച്ചം ഒന്നും ഉണ്ടായില്ല! ഇനി 2010 ഇലും വലുതായി ഒന്നും മാറാന്‍ പോകുന്നില്ല. എന്നാലും എല്ലാരും ഒരു വര്‍ഷം the end പറയുമ്പോ ചെയ്യാറുള്ളത് പോലെ ഞാനും  രണ്ട് new year resolutions More >

വീണ്ടും ഒരു ഓണം

2

ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ ഓണം, അമ്മയുടെ വീട്ടില്‍ ആയിരിന്നു. അപ്പൂപ്പന്റെ പിറന്നാളും , തിരുവോണവും ഒരു ദിവസം ആയതിനാല്‍ ആ പതിവ് ഇതെ വരെ തെറ്റിയിട്ടില്ല! കുറെ വര്‍ഷം മുന്‍പ് വരെ, 3 ഓണത്തിനും സദ്യ ഉണ്ടായിരിന്നു. ഒന്നാം ഓണത്തിന് വല്ല്യമ്മയുടെ വീട്ടില്‍, തിരുവോണത്തിന് അപ്പൂപ്പന്റെ വീട്ടില്‍, More >

ചില ക്യാമറ വിശേഷങ്ങള്‍‌ !

4

വെറും ഒരു മൊബൈലില്‍ ഫോട്ടം പിടിച്ച് നടന്ന എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം, ഒരു ക്യാമറ വാങ്ങണം എന്ന്! എന്തിന് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നും ഇല്ല. ചുമ്മാ! ഇമ്മിണി ബല്യ ഫോട്ടം പിടിക്കാന്‍! പക്ഷേ സാധനം നല്ല കൂടിയത് തന്നെ വേണം. കണ്ടാല്‍ ഒരു ലുക്ക് ഒക്കെ വേണ്ടേ! ഓം ഗൂഗിളായ നമ: എന്ന് പറഞ്ഞ് ഒന്ന് മുങ്ങി More >

മാംഗ്ലൂറിലെ അവസാന രാത്രി

0

കഴിഞ്ഞ കുറെ ദിവസം ഞാൻ ശരിക്കും ആസ്വദിച്ചു! പകുതി സമയം ഞാനീ ഹോട്ടൽ റൂമിന്റെ അകത്തായിരിന്നെങ്കിലും , ഈ നഗരം ഇഷ്ടപ്പെടാൻ തുടങ്ങിയതായിരിന്നു.. ശരിക്കും പറഞ്ഞാൽ , കേരളം പോലെ ഒരു നഗരം. തിരക്കില്ലാത്ത , എന്നാൽ ആഡംബരം എന്താണെന്ന് നന്നായി അറിയാവുന്ന ഒരു നഗരം. കന്നട അറിയില്ലെങ്കിലും , ഹിന്ദിയും ഇംഗ്ലീഷും More >

ഞാൻ സൂപ്പർഫാസ്റ്റ് ആണോ?

1

ഇങ്ങനെ ഒരു സംശയം ഇത് വരെ എനിക്ക് ഇല്ലായിരിന്നു! പക്ഷെ ഇപ്പൊ ഒരു സംശയം , ഞാൻ ഒരു സൂപ്പർഫാസ്റ്റ് അല്ലേ എന്ന്! സൂപ്പർഫാസ്റ്റ് എന്ന് പറഞ്ഞാൽ , സംസാരിക്കുംബോൾ എനിക്ക് സ്പീഡ് അല്പം കൂടുതൽ അല്ലെ എന്ന്. കേട്ട് കൊണ്ടിരിക്കുന്നവർ എല്ലാം കഴിയുംബൊ ബ്ലിങ്കസ്യാ മട്ടിൽ ഒരിരിപ്പാൺ. ഈ പ്രശ്നം ഇംഗ്ലീഷിലോ ഹിന്ദിയിലോ More >

വീണ്ടും ഒരു ഹര്‍ത്താല്‍ !!

2

ജമ്മുവില്‍ ആര്‍ക്കോ മൂക്കൊലിപ്പായതിനാല്‍ കേരളത്തില്‍ എന്തിനാ ഒരു ഹര്‍ത്താല്‍ ? ഭാരത് ബന്ത് പോലും! ഇവന്മാര്‍ക്കൊന്നും വേറെ പണി ഇല്ലെ?? ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ഹര്‍ത്താല്‍ ആചരിച്ചാല്‍ ജനജീവിതം കുട്ടിചോറാവില്ലേ? അതും കേരളത്തിലെ “പ്രക്ഷുബ്ദരാ‍യ“ ജനങ്ങള്‍ക്കാണ് ഹര്‍ത്താലിനെ ഇത്ര ഭയം. കേട്ട പാതി More >

മഴ നനഞ്ഞൊരു ബൈക്ക് യാത്ര!

1

രാത്രി മഴയത്തൊരു നഗര പ്രദിക്ഷിണം , അതും ബൈക്കില്‍ ! അതിന്റെ ഒരു സുഖം വേറെ തന്നെ!! നനഞ്ഞ റോഡിന് ഭംഗി കൂടുതലാണ്! കടകളുടെയും വണ്ടികളുടെയും പ്രകാശം , ഒരു പ്രത്യേക ഭംഗി റോഡിന് കൊടുക്കുന്നു.. അവസരം കിട്ടുംബോ എല്ലാം അങ്ങനെ ഒരു യാത്ര എന്റെ പതിവാണ്… മഴയത്ത് ബൈക്ക് ഓടിക്കുന്നതിലുള്ള അപകടം More >

ജീവന്റെ മതവും റോഡിലെ തല്ലും..

0

ഇതാണ് നമ്മുടെ കേരളത്തിനെ മുഴുവന്‍ മുള്‍മുനയില്‍ നിറ്ത്തി പൊരിക്കുന്ന എഴാം ക്ളാസിലെ പാഠഭാഗം! ഇതിലെവിടെയാണ് മതവിദ്വേഷം? നിസാരമായ ഈ ഒരു കാര്യത്തിനാണോ ഹര്‍ത്താലും പണിമുടക്കും നടത്തി മനുഷ്യനെ വലയ്ക്കുന്നത്??   ഈ പാഠഭാഗതിന്റെ ഒരു രസകരമായ വകഭേദം അനോണി ആന്റണി പോസ്റ്റിയിട്ടുണ്ട്.

വീണ്ടും ഒരു തുടക്കം..

0

ഇത് എന്റെ മലയാളം ബൂലോകത്തിലേക്കുള്ള രണ്ടാമത്തെ തുടക്കമാണ്‍. ആദ്യം ബ്ളോഗറില്‍ ആയിരിന്നു . അവിടെ ഒരു സുഖം ഇല്ലാത്തത് കൊണ്ട് നേരെ സ്വന്തം തറവാടായ wordpress-ല്‍ കുടിയേറി! Blogspot ഉം ആയി താരതമ്യപെടുത്തിയാല്‍ എന്ത് കൊണ്ടും മികച്ചത് wordpress തന്നെ. സ്വന്തം സെര്‍വറും കൂടി ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും More >

Go to Top