വീണ്ടും ഒരു തുടക്കം..

ഇത് എന്റെ മലയാളം ബൂലോകത്തിലേക്കുള്ള രണ്ടാമത്തെ തുടക്കമാണ്‍. ആദ്യം ബ്ളോഗറില്‍ ആയിരിന്നു . അവിടെ ഒരു സുഖം ഇല്ലാത്തത് കൊണ്ട് നേരെ സ്വന്തം തറവാടായ wordpress-ല്‍ കുടിയേറി! Blogspot ഉം ആയി താരതമ്യപെടുത്തിയാല്‍ എന്ത് കൊണ്ടും മികച്ചത് wordpress തന്നെ. സ്വന്തം സെര്‍വറും കൂടി ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ല! എങ്കിലും , മലയാളം ബ്ളോഗുകള്‍ wordpress ല്‍ കുറവാകാന്‍ കാരണം എന്ത്? ഗൂഗിളില്‍ കേറി ഒന്ന് തപ്പി നോക്കിയിട്ടും വളരെ കുറച്ച്  ബ്ളോഗുകള്‍ മാത്രമേ wordpress ല്‍ ഉള്ളൂ. കാരണം? ഒരിക്കല്‍ പരീക്ഷിച്ച് നോക്കിയപ്പോള്‍ എനിക്കും മനസിലായി കാരണം എന്താ എന്ന്!

മലയാളതില്‍ നല്ല വടി വടി ആയി എഴുതുന്ന പോസ്റ്റുകള്‍ പിന്നീട് നോക്കുംബോള്‍ കുറെ ‘???‘ ആയി മാറുന്നു!  മലയാളത്തിന് മാത്രമല്ല ഈ ഗതികേട്… Unicode ല്‍ എന്ത് എഴുതിയാലും , അത് കുറേ ചോദ്യചിഹ്നങ്ങള്‍ ആയി ആണ് wordpress ഡേറ്റാബേസില്‍ സേവ് ചെയ്യുന്നത്.. ഇതിന് ഒരു കുറുക്ക് വഴി ഉണ്ട്..

ആദ്യം ഒരു FTP ആപ്ളിക്കേഷന്‍ ഒപ്പിക്കുക.. Filezilla ഒരു നല്ല FTP  ആപ്ളിക്കേഷന്‍ ആണ്.. ഇത് ഉപയോഗിച്ച്, നിങ്ങളുടെ സെര്‍വറിലെ, “wp-config.php“ എന്ന ഫയല്‍ തുറക്കുക..

അതില്‍

define('DB_CHARSET', 'utf8');
define(’DB_COLLATE’, ”);

ഈ 2 വരികള്‍ കണ്ട് പിടിച്ചിട്ട്, അതിന് മുന്നില്‍ ‘//’ ചേര്‍ക്കുക..

അതായത് ,

//define('DB_CHARSET', 'utf8');
//define(’DB_COLLATE’, ”);

ഇങ്ങനെ ആക്കിയതിന് ശേഷം ആ ഫയല്‍ സേവ് ചെയ്യുക! തീര്‍ന്നു! ഇനി മലയാളം ഒരു ചോദ്യ ചിഹ്നം ആയി മാറില്ല!

മറ്റ് തുടക്കക്കാര്‍ക്ക് ഇത് ഒരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു.. അപ്പോള്‍ , എന്റെ ആദ്യത്തെ പോസ്റ്റ്  ഞാന്‍ നിറ്ത്തുന്നു.. നന്ദി..വീണ്ടും വരിക..

  1. No comments yet.

  1. No trackbacks yet.