രാത്രി മഴയത്തൊരു നഗര പ്രദിക്ഷിണം , അതും ബൈക്കില്‍ ! അതിന്റെ ഒരു സുഖം വേറെ തന്നെ!! നനഞ്ഞ റോഡിന് ഭംഗി കൂടുതലാണ്! കടകളുടെയും വണ്ടികളുടെയും പ്രകാശം , ഒരു പ്രത്യേക ഭംഗി റോഡിന് കൊടുക്കുന്നു.. അവസരം കിട്ടുംബോ എല്ലാം അങ്ങനെ ഒരു യാത്ര എന്റെ പതിവാണ്… മഴയത്ത് ബൈക്ക് ഓടിക്കുന്നതിലുള്ള അപകടം അറിയഞ്ഞിട്ടല്ല.. എന്നാലും , പതുക്കെ, നഗരഭംഗി ആസ്വദിച്ച് കൊണ്ടുള്ള ഒരു യാത്രയുടെ സുഖം ! ഇന്ന് എല്ലാം ഒത്തു വന്ന ഒരു ദിവസം ആയിരിന്നു.. ഞായറാഴ്ച്ച..തിരക്കില്ലാത്ത റോഡ്, രാത്രി, മഴ.. വീട്ടില്‍ വന്ന് കയറിയ ഉടന്‍ തന്നെ, വീണ്ടും ഇറങ്ങി. തിരുവനന്തപുരത്തിന്റ്റെ അങ്ങറ്റമുതലിങ്ങറ്റം വരെ ഒരു കറക്കം.. അല്പം കഴിയുംബോള്‍ ചെറുതായി വിറച്ച് തുടങ്ങുമെങ്കിലും കാര്യമാക്കാന്‍ പാടില്ല.. നമ്മടെ പരിപാടി അങ്ങ് തുടരണം.. വിറയലൊക്കെ അല്പം കഴിയുംബൊ ശീലം ആയിക്കോളും.

എന്നെ പോലെ ഈ പിരാന്ത് ഉള്ളവറ്ക്കായി ചില നിര്‍ദേശങ്ങള്‍ :

* രണ്ട് മൂന്ന് പ്ലാസ്റ്റിക്ക് കവറ് കരുതണം.. മൊബൈല്‍ , പേഴ്സ് മുതലായവ സൂക്ഷിക്കാന്‍.. മഴ എന്ന് കരുതി ഇത് രണ്ടും എടുക്കാതെ ഇറങ്ങരുത്.. എപ്പോള്‍ ആവശ്യം വരും എന്ന് പറയാന്‍ പറ്റില്ല!

* മഴക്കോട്ട് / ജാക്കറ്റ് മുതലായവ പരിപൂറ്ണമായി വറ്ജിക്കണം! മഴ നനഞ്ഞാലല്ലേ മഴ നനയുന്ന സുഖം അറിയാന്‍ പറ്റൂ!

* പതുക്കെ, മുന്നില്‍ പോകുന്ന വണ്ടിയുമായി നല്ല അകലം പാലിച്ച് പോകുക.. മരണ സാധ്യത കൂടുതലാണ്. :)

* ഗിയര്‍ ഉപയോഗിച്ക് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുക.. ബ്രേയ്ക്ക് മഴയത്ത് അപകടകാരിയാണ്.. വഴുതി വീഴാന്‍ സാധ്യതയുണ്ട്

* ഹെല്‍മറ്റിന്റെ വൈസര്‍ തുറന്ന് വയ്ക്കൂക.. നമുക്ക് വൈപ്പര്‍ ഇല്ലാത്തത് കൊണ്ട് , ഇത് അത്യാവശ്യമാണ്‍.. റോഡ് കാണണ്ടേ? പിന്നെ , മുഖത്ത് മഴത്തുള്ളികള്‍ വീഴുന്ന ആ ഒരു സുഖം അനുഭവിക്കുകയും ചെയ്യാം! ;)

പ്ര ശ്ര :  ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് തീരുമാനം എടുത്ത് ചെയ്യുക.. അപകടങ്ങള്‍ക്ക് , ഞാന്‍ ഉത്തരവാദി അല്ല!!