ഈ താള്‍ » ഫോട്ടോ

ചില ക്യാമറ വിശേഷങ്ങള്‍‌ !
വെറും ഒരു മൊബൈലില്‍ ഫോട്ടം പിടിച്ച് നടന്ന എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം, ഒരു ക്യാമറ വാങ്ങണം എന്ന്! എന്തിന് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നും ഇല്ല. ചുമ്മാ! ഇമ്മിണി ബല്യ ഫോട്ടം പിടിക്കാന്‍! പക്ഷേ സാധനം നല്ല കൂടിയത് തന്നെ വേണം. കണ്ടാല്‍ ഒരു ലുക്ക് ഒക്കെ വേണ്ടേ! ഓം ഗൂഗിളായ നമ: എന്ന് പറഞ്ഞ് ഒന്ന് മുങ്ങി തപ്പി നോക്കിയപ്പോള്‍, കൊള്ളാവുന്ന ഒരു സാധനം കണ്ണില്‍ ഉടക്കി. സംഭവം നമ്മടെ സോണീടെ ആണ്. സോണി h2. 12x സൂം , 6mp സെന്‍സറും ഒക്കെ ആയി ഒരു കിടിലം ഐറ്റം. പക്ഷെ വില മാത്രം അല്പം അതിര് വിട്ട് പോയി! 18000 രൂഭാ!!  വീട്ടില്‍ അരി വാങ്ങാന്‍ പാട് പെടുന്ന സമയം. അച്ഛന്റെ അടുത്ത് പറഞ്ഞാല്‍ ചിലപ്പോ എന്നെ തന്നെ ഫോട്ടോ ആക്കി കളയും!

എന്ത് ചെയ്യും എന്ന് പറഞ്ഞിരിന്നപ്പോള്‍ ഇടി വെട്ടിയവനെ ഏതാണ്ട് കടിച്ചത് പോലെ, കംബ്യൂട്ടറും അടിച്ച് പോയി! അതിനി തട്ടി കൂട്ടി എടുക്കാന്‍ എങ്ങനെ പോയാലും ഒരു 30000 ആവും. ഒരു അക്കൌണ്ട് പണ്ട് ഗൂഗ്ലിന്റെ ചെക്ക് മാറാന്‍ തുടങ്ങിയത് വിളഞ്ഞ് പാകം ആയി കിടപ്പുണ്ട്. ഒരു ഒപ്പിട്ട് കൊടുത്താല്‍ ഒരു ലക്ഷം രൂപ വരെ ലോണ്‍ തന്ന് അവര്‍ ‘സഹായിക്കും’. എന്തായാലും കംബ്യൂട്ടര്‍ വാങ്ങണം , അല്ലെങ്കില്‍ ജീവിതം വഴി മുട്ടും. എന്നാല്‍ പിന്നെ, അല്പം കൂടുതല്‍ പൈസ എടുത്ത് ഒരു ക്യാമറ കൂടി വാങ്ങിയാല്‍ എന്താ എന്ന ഗൂഡ്ഡ ചിന്ത ഇടിച്ച് കേറി വന്നു. അങ്ങനാവുംബോ വീട്ടില്‍ ഒന്നും പറയുകയും ഇല്ല!

അങ്ങനെ എന്റെ പേരില്‍ രണ്ടാമത്തെ ലോണ്‍ റിലീസായി! ആദ്യത്തേത് ഒരു ബൈക്ക് എടുക്കാന്‍ ആയിരിന്നു. ഈ ലോണ്‍ 50000 രൂപയ്ക്ക് ആയിരിന്നു. 27000 രൂപയ്ക്ക് കംബ്യൂട്ടര്‍ തട്ടികൂട്ടി . മോണിട്ടര്‍ ഇല്ലാതെ, സാമാന്യം നല്ല ഒരെണ്ണം. അന്ന് വൈകിട്ട് തന്നെ, ഈബേയില്‍ കയറി ഒരു ക്യാമറ കൂടി വാങ്ങി. Sony Dsc H2 . 18000 രൊക്കം കൊടുത്ത് നല്ല അന്തസായി തന്നെ അത് വാങ്ങി. ഒരാഴ്ചയ്ക്കകം അത് കൊറിയറായി ഞാന്‍ ഇല്ലാതിരിന്ന ഒരു ശുഭ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വന്ന് കേറി. വീട്ടില്‍ ആരുടെ പേരില്‍ എന്ത് വന്നാലും പൊട്ടിച്ച് നോക്കുക എന്ന സത്‌സ്വഭാവം ഉള്ളത് കൊണ്ട് അമ്മ അപ്പൊ തന്നെ അത് തുറന്ന് നോക്കി. അന്ന് വൈകിട്ട് ഒരു വല്യ ചൊദ്യോത്തര മഹാമഹം ഉണ്ടായിരിന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം എന്റെ വില കൂടിയ ക്യാമറ , വെറും 3000 രൂപയ്ക്കുള്ളതാണെന്ന് പറഞ്ഞ് ഞാന്‍ തടി തപ്പി. 5000 രൂപയ്ക്കകത്തുള്ള ഇടപാടുകള്‍ക്ക് വരുമാന ശ്രോതസ് കാണിക്കണ്ട എന്ന , വീട്ടിലെ അലിഖിത നിയമം ഇങ്ങനെ പലപ്പോഴും ഞാന്‍ മുതലാക്കാറുണ്ട്!

ക്യാമറയും കംബ്യൂട്ടറും വാങ്ങിയപ്പോള്‍ ലോണ്‍ എടുത്തതിലെ, 45000 മാറി കിട്ടി. ബാക്കി ഒരു 5000 ഉള്ളതും എടുത്ത് , ക്യാമറയും തൂക്കി നേരെ കൂര്‍ഗിലേക്ക് വണ്ടി കയറി! ഒരാഴ്ച കറങ്ങി നടന്ന ശേഷം തിരിച്ച് വീട്ടില്‍ എത്തി. ആന മാത്രം പോര, തോട്ടി കൂടി വേണം എന്ന് മനസിലാക്കിയ ഞാന്‍ , ലെന്‍സ് , റ്റ്രൈപ്പോട്, ഫില്‍റ്ററ് മുതലായ ചില അനുംബന്ധന ഉപകരണങ്ങള്‍ കൂടി വാങ്ങി. പിന്നെ ഒരു സംഭവം ആയി ഞാന്‍ മാറി. എവിടെ പോയാലും കഴുത്തില്‍ ക്യാമറ തൂക്കി ഇട്ടിരീക്കും. ഒരുത്തന്‍ അവന്റെ വിവാഹനിശ്ചയത്തിന് പ്രോ. ഫോട്ടോഗ്രാഫറെ വേണ്ടന്ന് വച്ച് എന്നെ ആ കര്‍ത്തവ്യം ഏല്‍പ്പിച്ചു!. കഴിവിലുള്ള വിശ്വാസം കൊണ്ടൊന്നുമല്ല്ലാ! കാശ് ലാഭിക്കാന്‍. ഓസിന് ഒരു സദ്യ തന്നിട്ട് എന്നെ കൊണ്ട് തിരിഞ്ഞും മറിഞ്ഞും ഫോട്ടോ എടുപ്പിച്ചു.

അങ്ങനെ ഒടുവില്‍ ഫ്ലിക്കറിലും ചേര്‍ന്നു! അവിടെ ഒരു മലയാളി കൂട്ടം ഉണ്ട്. അവരുമായി ചേര്‍ന്നാണ് ഫോട്ടോഗ്രാഫിയുടെ പ്രൊഫഷണല്‍ മുഖം മനസിലാക്കുന്നത്. റൂള്‍ ഓഫ് തേര്‍ഡ് എന്താണെന്നും മറ്റും കേള്‍ക്കുന്നത് അവിടെ നിന്നായിരിന്നു.. ഇടയ്ക്ക് അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു മീറ്റിങ്ങും ഉണ്ടായിരിന്നു..

ഇത് പോലെ സ്മൂത്ത് ആയി അങ്ങനെ പോകുംബോള്‍ ആയിരിന്നു ഒരു ഗട്ടര്‍ വന്ന് ചാടിയത്. ക്യാമറ വില്‍ക്കേണ്ടി വന്നത്.. അതിനെ പറ്റി അടുത്ത പോസ്റ്റില്‍ പറയാം… ഇനിയും കത്തി നീട്ടിയാല്‍ വരാവുന്ന ഭവിഷ്യത്തുകളെ പറ്റി ബോധവാനായത് കൊണ്ട് തത്കാലം നിര്‍ത്തുന്നു..