ഈ താള്‍

മറുനാടന്‍ തന്തക്കു വിളി
ഒരു നല്ല സിനിമ കണ്ടതിന്റെ സന്തോഷമായിരിന്നു 22FK കണ്ടപ്പോ! എന്നാലും കൊറേ കൂതറകള്‍ സദാചാര പ്രശ്നം പൊക്കി പിടിച്ചേ വരുമെന്ന്  അപ്പൊ തന്നെ തോന്നിയതാണ്!

വന്നു! വേറെ ആരുമല്ല.. കാല്‍ കാശിനു  കൊള്ളാത്ത ന്യൂസ്‌ മാത്രം ഇടുന്ന ഒരു  മറുനാടന്‍ മലയാളി!  സ്ഥിരമായി ഒന്ന് ഉള്ളു തുറന്നെ ചിരിക്കാന്‍ വേണ്ടി കേറുന്ന ഒരു സൈറ്റ് ആണ് . പണ്ട് ബോബനും മോളിയും വായിക്കുമ്പോ കിട്ടുന്ന ആ ഒരു ഇത് ഉണ്ടല്ലോ! ലത് കിട്ടാന്‍!

എന്തായാലും മറുന്നാടന്‍ ചേട്ടന്‍ പൊരിച്ചു! ഒരേ സമയം അഭിനയത്തെയും മറ്റും പൊക്കി പറഞ്ഞും, എന്നാല്‍ മൊത്തത്തില്‍ ഉള്ള ഒരു തീം-നെ അങ്ങേ ഊഷിയാക്കിയും അങ്ങേര് കത്തി കയറിയിട്ടുണ്ട്. സാമാന്യ ബുദ്ധി ഉള്ളത് കൊണ്ടാവണം, കുറച്ചു സംശയം ലാ പോസ്റ്റ്‌ കണ്ടപ്പോ തോന്നി. സദാചാരം ബോധം ഇല്ലാത്ത മാന്യ ജനങ്ങള്‍ ആ ബുദ്ധി ജീവി സൈറ്റില്‍ ഞാന്‍ കാരണം കേറണ്ട എന്ന് ഒരു വാശി ഉള്ളത് കൊണ്ട് മാത്രം, അതിലെ പ്രധാന പെട്ട ചില തിരുവചനങ്ങള്‍ ഇവിടെ screenshot ആയി ഇട്ടിട്ടുണ്ട്!

തുടക്കത്തിലേ ഒരു ഉശിര് കിട്ടാന്‍ നല്ല കട്ടി ടൈറ്റില്‍!

ഞാന്‍ മനസ്സില്‍ വിചാരിച്ചത് അബു കമന്റില്‍ പറഞ്ഞിട്ടുണ്ട്!    ഒരു ലൈക്‌ എന്റെ വക കൊടുത്തിട്ടുണ്ട്‌!

ഇനി അങ്ങോട്ട്‌ സിനിമയുടെ കഥ മുഴുവന്‍ പറയുന്നുണ്ട്  ലേഖകന്‍!  ഈ സിനിമ ഇത് വരെ കാണാത്തവര്‍ ബാക്കി വായിക്കരുതേ എന്നൊരു അപേക്ഷ!

ഈ ജീവിതത്തോട് അടുത്ത് നില്ക്ക എന്നൊക്കെ പറഞ്ഞാല്‍, എല്ലാരുടെയും ജീവിതം ഒരു പോലെ ആണോ കവി? ഓരോ  വ്യക്തിയുടെയും ജീവിത സാഹചര്യങ്ങളുമായി ബന്ധപെട്ടല്ലേ അവന്റെ ജീവിത രീതിയും സ്വഭാവവും സംഭവ വികാസങ്ങളും? ഒരു ഡോക്ടറുടെയും കംപോണ്ടാരുടെയും ജീവിതം ഒരു പോലെ ആണോ? എന്റെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ഒരു കഥ താങ്കളുടെ ജീവിതവുമായി എന്തെങ്കിലും ബന്ധം ഉണ്ടാവോ? പോട്ടെ, ഒരു മാന്യ പത്രത്തിലെ ലേഖകനും ഒരു മഞ്ഞ പത്രത്തിലെ ലേഖകനും ഒരു പോലെ ആണോ ജീവിക്കുന്നത്?  പത്രം വായിക്കുന്ന പതിവുണ്ടെങ്കില്‍, ഒരു പീഡന കേസോ കൊലപാതകമോ ഇല്ലാത്ത ഒരു ദിവസം എങ്കിലും ഉണ്ടോ?

അല്ല.. അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവ! ഈ കിന്നാര തുമ്പിയും രതി നിര്‍വെതവും ഒക്കെ കാണാന്‍ ഈ 7 വയസുകാരനെയും കൊണ്ട് പോയാരുന്നോ?  അല്ല, കൊണ്ട് പോയിരിന്നെങ്കില്‍ അവന്‍ പറഞ്ഞു തരുമായിരിന്നു ഇത് A പടം ആണെന്ന്! ഇനി മുതലെങ്കിലും സിനിമ കാണാന്‍ കുട്ടികളെ കൊണ്ട് പോകുന്നതിനു മുന്‍പ് Censor Board അടിച്ചു  വച്ചിട്ടുള്ള certificate Rating ഒന്നേ നോക്കണം. ഇത് പോലുള്ള പറ്റുകള്‍ പറ്റാതെ നോക്കാം!  U/A ആണ്  22FK  -ക്ക് Censor Board കൊടുത്തിട്ടുള്ള Rating.    എന്ന് വച്ചാല്‍,

All ages admitted, but certain scenes may be unsuitable for children under 12. This rating is similar to the MPAA’s PG-13, the BBFC’s 12A, and the OFLC’s PG and M ratings.

7 അല്ല 10 വയസുകാരന്‍ മകനെ പോലും കാണിക്കാന്‍ പറ്റിയ സിനിമ അല്ല ഇത്!

അതിനര്‍ത്ഥം ഫാമിലി സിനിമ അല്ല എന്നല്ല! മറ്റു കുറ്റബോധം ഒന്നും ഇല്ലെങ്കില്‍ ധൈര്യമായിട്ട്  താങ്കള്‍ക്കു ഭാര്യയും ആയി ഈ സിനിമക്ക്  പോകാം!

ഇതൊക്കെ ആണ് കോട്ടയത്തെ അച്ചായത്തിമാര്‍ എന്ന് എവിടാ സാറേ ഈ സിനിമയില്‍ പറഞ്ഞിരിക്കുന്നത്? ഒരു കഥാപാത്രത്തിന്റെ സ്വഭാവം ആ കഥാപാത്രത്തിന്റെ മാത്രം ആണ്! അല്ലാതെ ഒരു സമൂഹത്തിന്റെ ആവണം എന്നില്ല! ആയി കൂടാ എന്നും ഇല്ല! പക്ഷെ, പ്രായമായ അച്ഛനമ്മമാരെ ഉപേക്ഷിച്ചിട്ട് പോകുന്ന ഒരു നമ്പൂതിരി എന്റെ അപ്പുറത്തെ വീട്ടില്‍ താമസിക്കുന്നു എന്നെ വിചാരിച്ചു തിര്വനന്തപുറത്തെ നംബൂരിമാരോക്കെ അങ്ങനാവനം എന്നുണ്ടോ മാഷേ? പേജ് നിറയ്ക്കാന്‍ വേണ്ടി എന്ത്  തോന്നിവാസവും എഴുതിവിടാം എന്നുണ്ടോ?

ആത്മാഭിമാനമുള്ള ഒരു മലയാളി കോട്ടയകാരി പെണ്ണും അബു ആഷിക്കിന്റെ അച്ഛനെ വിളിക്കാന്‍ പോകുന്നില്ല!

പക്ഷെ, കുടുംബത്തോടെ ഇരിക്കുമ്പോ TV -ല്‍ കാമസൂത്ര പരസ്യവും സാനിട്ടറി നാപ്കിന്‍ പരസ്യവും വന്നാല്‍ മുഖം തിരിക്കുകയും, അതെ സമയം വനിതയിലെ ബ്രാ പരസ്യം ഒളിച്ചിരിന്നു നോക്കി വെള്ളം ഇറക്കുകയും   ചെയ്യുന്ന ചില ഇക്കിളി സദാചാര  ചേട്ടന്മാര്‍ക് ഇതൊക്കെ കണ്ടാല്‍ അച്ഛനെയും അപ്പൂപനെയും ഒക്കെ വിളിക്കാന്‍ തോന്നും! സ്വാഭാവികം!

ഇതൊക്കെ സഹിക്കാം! സദാചാരം മൊത്ത കച്ചോടം നടത്തുന്ന ഈ സൈറ്റില്‍ , ഈ ലേഖനത്തിന്റെ കൂടെ കണ്ട ഒരു ബാനെര്‍  ആണ് ഇത്!  Today’s Hot Babes!! പേടിക്കണ്ട! ഇതും മറുന്നാടന്‍ ചേട്ടന്‍ വിളമ്പുന്ന ഒരു സൈഡ് ഡിഷ്‌ തന്നെ!  വിരോധാഭാസം!  അല്ലെങ്കില്‍ വേണ്ട.. വെറും ആഭാസം!

എങ്ങാനും സക്കറിയ അച്ചായാന്‍ ഇത് വഴി വഴി തെറ്റി വന്നു ഇത് വായിക്കാന്‍ ഇടയുണ്ടായാല്‍, facebook ഗുണ്ടകള്‍ ഒന്നും വേണ്ട! ഒരു നല്ല കമന്റ്‌ ഇട്ടാല്‍ മതി ! ഞാന്‍ നന്നാവും!

Banner Image: https://www.facebook.com/22femalekottayam/photos

2009
അങ്ങനെ ഒരു വര്‍ഷം കൂടി ജീവിച്ചു തീര്‍ത്തു!  25 വര്‍ഷം ഇവിടൊക്കെ ഇങ്ങനെ  തേരാ പാരാ അലഞ്ഞു നടന്നിട്ടും ജീവിതത്തില്‍ വല്യ മെച്ചം ഒന്നും ഉണ്ടായില്ല! ഇനി 2010 ഇലും വലുതായി ഒന്നും മാറാന്‍ പോകുന്നില്ല. എന്നാലും എല്ലാരും ഒരു വര്‍ഷം the end പറയുമ്പോ ചെയ്യാറുള്ളത് പോലെ ഞാനും  രണ്ട് new year resolutions എടുക്കാന്‍ തീരുമാനിച്ചു. ചുമ്മാ കിടക്കട്ടെ!  ഈ കാര്യം ഒരുത്തനോട് പറഞ്ഞപ്പോ അവന്‍റെ ആദ്യത്തെ ചോദ്യം എന്താ resolution എന്നായിരിന്നു. തല്‍ക്കാലം അത് എന്‍റെ മനസ്സില്‍ തന്നെ കിടക്കട്ടെ!  അല്ലേല്‍ ഇതെങ്ങാനും ചീറ്റി പോയാല്‍ അതും പറഞ്ഞു ആയിരിക്കും കളിയാക്കല്‍!

വീണ്ടും ഒരു ഓണം
ഓര്‍മ്മ വച്ച നാള്‍ മുതല്‍ എന്റെ ഓണം, അമ്മയുടെ വീട്ടില്‍ ആയിരിന്നു. അപ്പൂപ്പന്റെ പിറന്നാളും , തിരുവോണവും ഒരു ദിവസം ആയതിനാല്‍ ആ പതിവ് ഇതെ വരെ തെറ്റിയിട്ടില്ല! കുറെ വര്‍ഷം മുന്‍പ് വരെ, 3 ഓണത്തിനും സദ്യ ഉണ്ടായിരിന്നു. ഒന്നാം ഓണത്തിന് വല്ല്യമ്മയുടെ വീട്ടില്‍, തിരുവോണത്തിന് അപ്പൂപ്പന്റെ വീട്ടില്‍, മൂന്നാം ഓണത്തിന് എന്റെ വീട്ടില്‍. ഇതായിരിന്നു പതിവ്. ഊഞ്ഞാല്‍ ഇടുന്നതാണ് ആദ്യത്തെ ജോലി. ആദ്യം തെറ്റിയ പതിവും അത് തന്നെ ആയിരിന്നു. ഞങ്ങള്‍ വളര്‍ന്നത് കൊണ്ടാണോ, അതോ ഊഞ്ഞാല്‍ ഇട്ടിരിന്ന മരം ഇല്ലാഞ്ഞിട്ടാണൊ എന്തൊ, ഊഞ്ഞാല്‍ ഇപ്പൊ ഇടാറില്ല. അതിനും മുന്നെ, അത്തപൂക്കളം മാഞ്ഞ് പോയിരിന്നു. രാവിലെ, ഞാനും , എന്റെ വല്ല്യമ്മയുടെ മകനും കൂടി ഒരു കവറും എടുത്തിറങ്ങും. വീട്ടില്‍ നിന്ന് തന്നെ കുറെ പൂക്കള്‍ കിട്ടും. ബാക്കി രാവിലെ ഒരു കറക്കം കറങ്ങിയാല്‍ ഒപ്പിക്കാവുന്നതെ ഉള്ളു! എല്ലാം ഇപ്പോള്‍ ഓര്‍മ്മ മാത്രം.

ഇത്തവണത്തെ ഓണത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അമ്മൂമ്മയോ , അമ്മയോ വല്യമ്മയോ അല്ല സദ്യ ഒരുക്കുന്നത്. എവിടെയോ ആരോ ഉണ്ടാക്കി കൊണ്ട് വരുന്ന കാറ്റേര്‍ഡ് സദ്യ! അത് കൊണ്ട് തന്നെ ഞാന്‍ ഇപ്പോഴും എന്റെ വീട്ടില്‍ തന്നെ നില്‍ക്കുന്നു..കഴിക്കാന്‍ നേരത്ത് പോയാല്‍ മതിയല്ലോ!

ചില ക്യാമറ വിശേഷങ്ങള്‍‌ !
വെറും ഒരു മൊബൈലില്‍ ഫോട്ടം പിടിച്ച് നടന്ന എനിക്ക് പെട്ടന്ന് ഒരു ആഗ്രഹം, ഒരു ക്യാമറ വാങ്ങണം എന്ന്! എന്തിന് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നും ഇല്ല. ചുമ്മാ! ഇമ്മിണി ബല്യ ഫോട്ടം പിടിക്കാന്‍! പക്ഷേ സാധനം നല്ല കൂടിയത് തന്നെ വേണം. കണ്ടാല്‍ ഒരു ലുക്ക് ഒക്കെ വേണ്ടേ! ഓം ഗൂഗിളായ നമ: എന്ന് പറഞ്ഞ് ഒന്ന് മുങ്ങി തപ്പി നോക്കിയപ്പോള്‍, കൊള്ളാവുന്ന ഒരു സാധനം കണ്ണില്‍ ഉടക്കി. സംഭവം നമ്മടെ സോണീടെ ആണ്. സോണി h2. 12x സൂം , 6mp സെന്‍സറും ഒക്കെ ആയി ഒരു കിടിലം ഐറ്റം. പക്ഷെ വില മാത്രം അല്പം അതിര് വിട്ട് പോയി! 18000 രൂഭാ!!  വീട്ടില്‍ അരി വാങ്ങാന്‍ പാട് പെടുന്ന സമയം. അച്ഛന്റെ അടുത്ത് പറഞ്ഞാല്‍ ചിലപ്പോ എന്നെ തന്നെ ഫോട്ടോ ആക്കി കളയും!

എന്ത് ചെയ്യും എന്ന് പറഞ്ഞിരിന്നപ്പോള്‍ ഇടി വെട്ടിയവനെ ഏതാണ്ട് കടിച്ചത് പോലെ, കംബ്യൂട്ടറും അടിച്ച് പോയി! അതിനി തട്ടി കൂട്ടി എടുക്കാന്‍ എങ്ങനെ പോയാലും ഒരു 30000 ആവും. ഒരു അക്കൌണ്ട് പണ്ട് ഗൂഗ്ലിന്റെ ചെക്ക് മാറാന്‍ തുടങ്ങിയത് വിളഞ്ഞ് പാകം ആയി കിടപ്പുണ്ട്. ഒരു ഒപ്പിട്ട് കൊടുത്താല്‍ ഒരു ലക്ഷം രൂപ വരെ ലോണ്‍ തന്ന് അവര്‍ ‘സഹായിക്കും’. എന്തായാലും കംബ്യൂട്ടര്‍ വാങ്ങണം , അല്ലെങ്കില്‍ ജീവിതം വഴി മുട്ടും. എന്നാല്‍ പിന്നെ, അല്പം കൂടുതല്‍ പൈസ എടുത്ത് ഒരു ക്യാമറ കൂടി വാങ്ങിയാല്‍ എന്താ എന്ന ഗൂഡ്ഡ ചിന്ത ഇടിച്ച് കേറി വന്നു. അങ്ങനാവുംബോ വീട്ടില്‍ ഒന്നും പറയുകയും ഇല്ല!

അങ്ങനെ എന്റെ പേരില്‍ രണ്ടാമത്തെ ലോണ്‍ റിലീസായി! ആദ്യത്തേത് ഒരു ബൈക്ക് എടുക്കാന്‍ ആയിരിന്നു. ഈ ലോണ്‍ 50000 രൂപയ്ക്ക് ആയിരിന്നു. 27000 രൂപയ്ക്ക് കംബ്യൂട്ടര്‍ തട്ടികൂട്ടി . മോണിട്ടര്‍ ഇല്ലാതെ, സാമാന്യം നല്ല ഒരെണ്ണം. അന്ന് വൈകിട്ട് തന്നെ, ഈബേയില്‍ കയറി ഒരു ക്യാമറ കൂടി വാങ്ങി. Sony Dsc H2 . 18000 രൊക്കം കൊടുത്ത് നല്ല അന്തസായി തന്നെ അത് വാങ്ങി. ഒരാഴ്ചയ്ക്കകം അത് കൊറിയറായി ഞാന്‍ ഇല്ലാതിരിന്ന ഒരു ശുഭ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വന്ന് കേറി. വീട്ടില്‍ ആരുടെ പേരില്‍ എന്ത് വന്നാലും പൊട്ടിച്ച് നോക്കുക എന്ന സത്‌സ്വഭാവം ഉള്ളത് കൊണ്ട് അമ്മ അപ്പൊ തന്നെ അത് തുറന്ന് നോക്കി. അന്ന് വൈകിട്ട് ഒരു വല്യ ചൊദ്യോത്തര മഹാമഹം ഉണ്ടായിരിന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം എന്റെ വില കൂടിയ ക്യാമറ , വെറും 3000 രൂപയ്ക്കുള്ളതാണെന്ന് പറഞ്ഞ് ഞാന്‍ തടി തപ്പി. 5000 രൂപയ്ക്കകത്തുള്ള ഇടപാടുകള്‍ക്ക് വരുമാന ശ്രോതസ് കാണിക്കണ്ട എന്ന , വീട്ടിലെ അലിഖിത നിയമം ഇങ്ങനെ പലപ്പോഴും ഞാന്‍ മുതലാക്കാറുണ്ട്!

ക്യാമറയും കംബ്യൂട്ടറും വാങ്ങിയപ്പോള്‍ ലോണ്‍ എടുത്തതിലെ, 45000 മാറി കിട്ടി. ബാക്കി ഒരു 5000 ഉള്ളതും എടുത്ത് , ക്യാമറയും തൂക്കി നേരെ കൂര്‍ഗിലേക്ക് വണ്ടി കയറി! ഒരാഴ്ച കറങ്ങി നടന്ന ശേഷം തിരിച്ച് വീട്ടില്‍ എത്തി. ആന മാത്രം പോര, തോട്ടി കൂടി വേണം എന്ന് മനസിലാക്കിയ ഞാന്‍ , ലെന്‍സ് , റ്റ്രൈപ്പോട്, ഫില്‍റ്ററ് മുതലായ ചില അനുംബന്ധന ഉപകരണങ്ങള്‍ കൂടി വാങ്ങി. പിന്നെ ഒരു സംഭവം ആയി ഞാന്‍ മാറി. എവിടെ പോയാലും കഴുത്തില്‍ ക്യാമറ തൂക്കി ഇട്ടിരീക്കും. ഒരുത്തന്‍ അവന്റെ വിവാഹനിശ്ചയത്തിന് പ്രോ. ഫോട്ടോഗ്രാഫറെ വേണ്ടന്ന് വച്ച് എന്നെ ആ കര്‍ത്തവ്യം ഏല്‍പ്പിച്ചു!. കഴിവിലുള്ള വിശ്വാസം കൊണ്ടൊന്നുമല്ല്ലാ! കാശ് ലാഭിക്കാന്‍. ഓസിന് ഒരു സദ്യ തന്നിട്ട് എന്നെ കൊണ്ട് തിരിഞ്ഞും മറിഞ്ഞും ഫോട്ടോ എടുപ്പിച്ചു.

അങ്ങനെ ഒടുവില്‍ ഫ്ലിക്കറിലും ചേര്‍ന്നു! അവിടെ ഒരു മലയാളി കൂട്ടം ഉണ്ട്. അവരുമായി ചേര്‍ന്നാണ് ഫോട്ടോഗ്രാഫിയുടെ പ്രൊഫഷണല്‍ മുഖം മനസിലാക്കുന്നത്. റൂള്‍ ഓഫ് തേര്‍ഡ് എന്താണെന്നും മറ്റും കേള്‍ക്കുന്നത് അവിടെ നിന്നായിരിന്നു.. ഇടയ്ക്ക് അംഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു മീറ്റിങ്ങും ഉണ്ടായിരിന്നു..

ഇത് പോലെ സ്മൂത്ത് ആയി അങ്ങനെ പോകുംബോള്‍ ആയിരിന്നു ഒരു ഗട്ടര്‍ വന്ന് ചാടിയത്. ക്യാമറ വില്‍ക്കേണ്ടി വന്നത്.. അതിനെ പറ്റി അടുത്ത പോസ്റ്റില്‍ പറയാം… ഇനിയും കത്തി നീട്ടിയാല്‍ വരാവുന്ന ഭവിഷ്യത്തുകളെ പറ്റി ബോധവാനായത് കൊണ്ട് തത്കാലം നിര്‍ത്തുന്നു..

മാംഗ്ലൂറിലെ അവസാന രാത്രി
കഴിഞ്ഞ കുറെ ദിവസം ഞാൻ ശരിക്കും ആസ്വദിച്ചു! പകുതി സമയം ഞാനീ ഹോട്ടൽ റൂമിന്റെ അകത്തായിരിന്നെങ്കിലും , ഈ നഗരം ഇഷ്ടപ്പെടാൻ തുടങ്ങിയതായിരിന്നു.. ശരിക്കും പറഞ്ഞാൽ , കേരളം പോലെ ഒരു നഗരം. തിരക്കില്ലാത്ത , എന്നാൽ ആഡംബരം എന്താണെന്ന് നന്നായി അറിയാവുന്ന ഒരു നഗരം. കന്നട അറിയില്ലെങ്കിലും , ഹിന്ദിയും ഇംഗ്ലീഷും കൊണ്ട് കാര്യം സാധിക്കാൻ പറ്റും! പ്രധാന റോഡിൽ നിന്ന് മാറി കഴിഞ്ഞാൽ ഇതൊരു നഗരം ആണെന്ന് പറയില്ല! ഒരു കണ്ണൂർ ടച്ച് ഉള്ള ഇടവഴികളും , എന്നാൽ സാമാന്യം നല്ല വീടുകളും. മിക്ക വീടുകളും ഒരു കാട്ടിന്റെ ഉള്ളിൽ ഇരിക്കുന്ന പോലെ ആ‍ണ്. ശരിക്കും ഒരു ഗ്രാമാന്തരീക്ഷം. എന്നാൽ കോൺക്രീറ്റ് ചെയ്ത റോഡുകളൂം , ഷോപ്പിങ്ങ് മാളുകളും , ബി എം ഡബ്ല്യു 7 സീരീസ് കാറുകളും കാണാൻ 5 മിനിറ്റ് നടന്നാൽ മതി! പിന്നെ നല്ല സുന്ദരി പെൺകുട്ടികളും…   ഇത്രയും ദിവസം ഇവിടെ അലഞ്ഞ് തിരിഞ്ഞിട്ടും കണ്ടത് രണ്ടോ മൂന്നോ പോലീസ് വണ്ടികളാണ്. ചിലപ്പോ അക്രമങ്ങൾ കുറവായിരിക്കാം! അല്ലെങ്കിൽ പോലീസ്കാർ അലസരായിരിക്കാം. എന്തായാലും , രാത്രി 2 മണിക്കും പെണ്ണുങ്ങൾക്ക് ധൈര്യമായി റോഡിലൂടെ നടക്കാം!

നാളെ രാവിലെ, ഇവിടം വിടുകയാണ്. ബാംഗ്ലൂരിലേക്ക്.. തിരുവനന്തപുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നഗരം. ബാക്കി അവിടുന്നാകാം…

ഞാൻ സൂപ്പർഫാസ്റ്റ് ആണോ?
ഇങ്ങനെ ഒരു സംശയം ഇത് വരെ എനിക്ക് ഇല്ലായിരിന്നു! പക്ഷെ ഇപ്പൊ ഒരു സംശയം , ഞാൻ ഒരു സൂപ്പർഫാസ്റ്റ് അല്ലേ എന്ന്! സൂപ്പർഫാസ്റ്റ് എന്ന് പറഞ്ഞാൽ , സംസാരിക്കുംബോൾ എനിക്ക് സ്പീഡ് അല്പം കൂടുതൽ അല്ലെ എന്ന്. കേട്ട് കൊണ്ടിരിക്കുന്നവർ എല്ലാം കഴിയുംബൊ ബ്ലിങ്കസ്യാ മട്ടിൽ ഒരിരിപ്പാൺ. ഈ പ്രശ്നം ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കുംബൊ ആൺ കൂടുതൽ അറിയാൻ പറ്റുന്നതെങ്കിലും , മലയാളത്തിലും സംഗതി പോക്കാൺ എന്ന് ആൺ ചിലരൊക്കെ പറയുന്നത്. ഇതിനിപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്? എവിടെയോ വായിച്ച ഒരോർമ്മ ഉണ്ട്, നമ്മുടെ സംസാരത്തിന്റെ സ്പീഡ് നമ്മൾ ചിന്തിക്കുന്ന സ്പീഡും ആയി ഒരു ബന്ധം ഉണ്ട് എന്ന്. അങ്ങനാണെങ്കിൽ ഈ അവിഹിത ബന്ധം എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കിൽ എന്റെ ഭാവി ജീവിതം കുളമാകും എന്ന കാര്യം ഉറപ്പ്! ഇനി ഇതിനെവിടെയെങ്കിലും വല്ല ട്രെയ്നിങ്ങും ഉണ്ടോ എന്ന് തപ്പണം. അധികം വിദൂരമല്ലാത്ത ഭാവിയിൽ എന്നെ കാണുംബൊ ഓടി മാറുന്ന ആൾക്കാരെ എനിക്കിപ്പോ തന്നെ കാണാം.

വീണ്ടും ഒരു ഹര്‍ത്താല്‍ !!
ജമ്മുവില്‍ ആര്‍ക്കോ മൂക്കൊലിപ്പായതിനാല്‍ കേരളത്തില്‍ എന്തിനാ ഒരു ഹര്‍ത്താല്‍ ? ഭാരത് ബന്ത് പോലും! ഇവന്മാര്‍ക്കൊന്നും വേറെ പണി ഇല്ലെ?? ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ഹര്‍ത്താല്‍ ആചരിച്ചാല്‍ ജനജീവിതം കുട്ടിചോറാവില്ലേ? അതും കേരളത്തിലെ “പ്രക്ഷുബ്ദരാ‍യ“ ജനങ്ങള്‍ക്കാണ് ഹര്‍ത്താലിനെ ഇത്ര ഭയം. കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ ബിവറേജസിലേക്ക് ഒരു ഓട്ടം ആണ്.. ബിവറേജസിലും പെട്രോള്‍ പംബിലും പിന്നെ കോഴി കടയിലും തിരക്ക് കൂടുതലാണെങ്കില്‍ പിറ്റേന്ന് ഹര്‍ത്താല്‍ ആണെന്ന് കേരളത്തിലെ “ള്ള” കുട്ടികള്‍ക്ക് വരെ മനസിലാകും! ചുമ്മാ കിട്ടുന്ന അവധി അല്ലേ! വീട്ടില്‍ ഇരിന്ന് മുഷിയുന്നതെന്തിന്  ? ഹര്‍ത്താലാഘോഷത്തിനുള്ള ന്യായീകരണം ഇതാണ്!  പക്ഷെ , അവധി എന്തിന് കൊടുക്കുന്നു? സര്‍ക്കാറും ഹര്‍ത്താലനുകൂലി ആണെന്ന് സമ്മതിക്കുന്നതിന് തുല്യമല്ലേ പരീക്ഷകള്‍ മാറ്റി വയ്ക്കുന്നതും ബസുകള്‍ ഷെഡ്ഡില്‍ കയറ്റി ഇടുന്നതും? ഇതെല്ലാം കേരളത്തില്‍ മാത്രം!

ഇന്നത്തെ ഹര്‍ത്തലിന്റെ കാര്യം തന്നെ എടുക്കുക! വി എച്ച് പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ, ബിജെപി പിന്തുണയ്ക്കുന്നു. കേരളത്തില്‍ ഇതേ വരെ ഭരണത്തില്‍ വരാത്ത ഒരു പാര്‍ട്ടി , അതായത് ജന പിന്തുണ കുറവായ ഒരു പാര്‍ട്ടി. ഹര്‍ത്താലിന്റെ കാരണം? അങ്ങ് വടക്കെ അറ്റത്ത് ഒരു അംബലത്തിന് സ്ഥലം വിട്ട് കൊടുക്കാത്തതിന്! അതിന് ഒരു ഭാരത് ബന്ദ്… അത് നടപ്പായത് ജമ്മുവിലും ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലും മാത്രം.. എന്തിന്, സദാം മരിച്ചപ്പോള്‍ ഇറാഖില്‍ പോലും ഹര്‍ത്താലില്ല! എന്നിട്ടും നമ്മുടെ കേരളക്കര അന്ന് സ്തംഭിച്ചു. അതാണ് നമ്മുടെ മറുനാടന്‍ സ്നേഹം.. ഇന്നും , ബിജെപി ഭരിക്കുന്ന നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ പോലും ജനജീവിതം സാധാരണം ആയിരിന്നു! എന്നിട്ടും നമ്മുടെ കേരളം…

ഹര്‍ത്താലുകള്‍ എല്ലാം ഒരേ പോലെ ആണ്.. ഹര്‍ത്താല്‍ ഭാഗികം / പൂര്‍ണ്ണം ..അങ്ങിങ് അക്രമം .എല്ലാകഴിഞ്ഞ് ഒരു പ്രസ്താവന – “ ഹര്‍ത്താല്‍ വിജയകരമായിരിന്നു! “  എന്ത് വിജയം? പെട്രോള്‍ വില കുറഞ്ഞോ? പുസ്തകം പിന്‍വലിച്ചോ? ക്ഷേത്ര സ്ഥലം തിരിച്ച് കൊടുത്തോ? മരിച്ച സദാം തിരികെ വന്നോ?

ഇല്ല! പിന്നെന്ത് വിജയം? ജനജീവിതം തടസപ്പെടുത്തുന്നതില്‍ വിജയിച്ചു! പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വിജയിച്ചു! കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കുന്നതില്‍ വിജയിച്ചു!

പിന്നെ , പൊതു ജനം കഴുത ആണെന്ന് തെളിയിക്കുന്നതിലും വിജയിച്ചു!

മഴ നനഞ്ഞൊരു ബൈക്ക് യാത്ര!
രാത്രി മഴയത്തൊരു നഗര പ്രദിക്ഷിണം , അതും ബൈക്കില്‍ ! അതിന്റെ ഒരു സുഖം വേറെ തന്നെ!! നനഞ്ഞ റോഡിന് ഭംഗി കൂടുതലാണ്! കടകളുടെയും വണ്ടികളുടെയും പ്രകാശം , ഒരു പ്രത്യേക ഭംഗി റോഡിന് കൊടുക്കുന്നു.. അവസരം കിട്ടുംബോ എല്ലാം അങ്ങനെ ഒരു യാത്ര എന്റെ പതിവാണ്… മഴയത്ത് ബൈക്ക് ഓടിക്കുന്നതിലുള്ള അപകടം അറിയഞ്ഞിട്ടല്ല.. എന്നാലും , പതുക്കെ, നഗരഭംഗി ആസ്വദിച്ച് കൊണ്ടുള്ള ഒരു യാത്രയുടെ സുഖം ! ഇന്ന് എല്ലാം ഒത്തു വന്ന ഒരു ദിവസം ആയിരിന്നു.. ഞായറാഴ്ച്ച..തിരക്കില്ലാത്ത റോഡ്, രാത്രി, മഴ.. വീട്ടില്‍ വന്ന് കയറിയ ഉടന്‍ തന്നെ, വീണ്ടും ഇറങ്ങി. തിരുവനന്തപുരത്തിന്റ്റെ അങ്ങറ്റമുതലിങ്ങറ്റം വരെ ഒരു കറക്കം.. അല്പം കഴിയുംബോള്‍ ചെറുതായി വിറച്ച് തുടങ്ങുമെങ്കിലും കാര്യമാക്കാന്‍ പാടില്ല.. നമ്മടെ പരിപാടി അങ്ങ് തുടരണം.. വിറയലൊക്കെ അല്പം കഴിയുംബൊ ശീലം ആയിക്കോളും.

എന്നെ പോലെ ഈ പിരാന്ത് ഉള്ളവറ്ക്കായി ചില നിര്‍ദേശങ്ങള്‍ :

* രണ്ട് മൂന്ന് പ്ലാസ്റ്റിക്ക് കവറ് കരുതണം.. മൊബൈല്‍ , പേഴ്സ് മുതലായവ സൂക്ഷിക്കാന്‍.. മഴ എന്ന് കരുതി ഇത് രണ്ടും എടുക്കാതെ ഇറങ്ങരുത്.. എപ്പോള്‍ ആവശ്യം വരും എന്ന് പറയാന്‍ പറ്റില്ല!

* മഴക്കോട്ട് / ജാക്കറ്റ് മുതലായവ പരിപൂറ്ണമായി വറ്ജിക്കണം! മഴ നനഞ്ഞാലല്ലേ മഴ നനയുന്ന സുഖം അറിയാന്‍ പറ്റൂ!

* പതുക്കെ, മുന്നില്‍ പോകുന്ന വണ്ടിയുമായി നല്ല അകലം പാലിച്ച് പോകുക.. മരണ സാധ്യത കൂടുതലാണ്.

* ഗിയര്‍ ഉപയോഗിച്ക് വണ്ടി നിര്‍ത്താന്‍ ശ്രമിക്കുക.. ബ്രേയ്ക്ക് മഴയത്ത് അപകടകാരിയാണ്.. വഴുതി വീഴാന്‍ സാധ്യതയുണ്ട്

* ഹെല്‍മറ്റിന്റെ വൈസര്‍ തുറന്ന് വയ്ക്കൂക.. നമുക്ക് വൈപ്പര്‍ ഇല്ലാത്തത് കൊണ്ട് , ഇത് അത്യാവശ്യമാണ്‍.. റോഡ് കാണണ്ടേ? പിന്നെ , മുഖത്ത് മഴത്തുള്ളികള്‍ വീഴുന്ന ആ ഒരു സുഖം അനുഭവിക്കുകയും ചെയ്യാം!

പ്ര ശ്ര :  ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് തീരുമാനം എടുത്ത് ചെയ്യുക.. അപകടങ്ങള്‍ക്ക് , ഞാന്‍ ഉത്തരവാദി അല്ല!!

ജീവന്റെ മതവും റോഡിലെ തല്ലും..
ഇതാണ് നമ്മുടെ കേരളത്തിനെ മുഴുവന്‍ മുള്‍മുനയില്‍ നിറ്ത്തി പൊരിക്കുന്ന എഴാം ക്ളാസിലെ പാഠഭാഗം! ഇതിലെവിടെയാണ് മതവിദ്വേഷം? നിസാരമായ ഈ ഒരു കാര്യത്തിനാണോ ഹര്‍ത്താലും പണിമുടക്കും നടത്തി മനുഷ്യനെ വലയ്ക്കുന്നത്??   ഈ പാഠഭാഗതിന്റെ ഒരു രസകരമായ വകഭേദം അനോണി ആന്റണി പോസ്റ്റിയിട്ടുണ്ട്.

വീണ്ടും ഒരു തുടക്കം..
ഇത് എന്റെ മലയാളം ബൂലോകത്തിലേക്കുള്ള രണ്ടാമത്തെ തുടക്കമാണ്‍. ആദ്യം ബ്ളോഗറില്‍ ആയിരിന്നു . അവിടെ ഒരു സുഖം ഇല്ലാത്തത് കൊണ്ട് നേരെ സ്വന്തം തറവാടായ wordpress-ല്‍ കുടിയേറി! Blogspot ഉം ആയി താരതമ്യപെടുത്തിയാല്‍ എന്ത് കൊണ്ടും മികച്ചത് wordpress തന്നെ. സ്വന്തം സെര്‍വറും കൂടി ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും ആലോചിക്കേണ്ട ആവശ്യം ഇല്ല! എങ്കിലും , മലയാളം ബ്ളോഗുകള്‍ wordpress ല്‍ കുറവാകാന്‍ കാരണം എന്ത്? ഗൂഗിളില്‍ കേറി ഒന്ന് തപ്പി നോക്കിയിട്ടും വളരെ കുറച്ച്  ബ്ളോഗുകള്‍ മാത്രമേ wordpress ല്‍ ഉള്ളൂ. കാരണം? ഒരിക്കല്‍ പരീക്ഷിച്ച് നോക്കിയപ്പോള്‍ എനിക്കും മനസിലായി കാരണം എന്താ എന്ന്!

മലയാളതില്‍ നല്ല വടി വടി ആയി എഴുതുന്ന പോസ്റ്റുകള്‍ പിന്നീട് നോക്കുംബോള്‍ കുറെ ‘???‘ ആയി മാറുന്നു!  മലയാളത്തിന് മാത്രമല്ല ഈ ഗതികേട്… Unicode ല്‍ എന്ത് എഴുതിയാലും , അത് കുറേ ചോദ്യചിഹ്നങ്ങള്‍ ആയി ആണ് wordpress ഡേറ്റാബേസില്‍ സേവ് ചെയ്യുന്നത്.. ഇതിന് ഒരു കുറുക്ക് വഴി ഉണ്ട്..

ആദ്യം ഒരു FTP ആപ്ളിക്കേഷന്‍ ഒപ്പിക്കുക.. Filezilla ഒരു നല്ല FTP  ആപ്ളിക്കേഷന്‍ ആണ്.. ഇത് ഉപയോഗിച്ച്, നിങ്ങളുടെ സെര്‍വറിലെ, “wp-config.php“ എന്ന ഫയല്‍ തുറക്കുക..

അതില്‍

define('DB_CHARSET', 'utf8');

define(’DB_COLLATE’, ”);

ഈ 2 വരികള്‍ കണ്ട് പിടിച്ചിട്ട്, അതിന് മുന്നില്‍ ‘//’ ചേര്‍ക്കുക..

അതായത് ,

//define('DB_CHARSET', 'utf8');

//define(’DB_COLLATE’, ”);

ഇങ്ങനെ ആക്കിയതിന് ശേഷം ആ ഫയല്‍ സേവ് ചെയ്യുക! തീര്‍ന്നു! ഇനി മലയാളം ഒരു ചോദ്യ ചിഹ്നം ആയി മാറില്ല!

മറ്റ് തുടക്കക്കാര്‍ക്ക് ഇത് ഒരു സഹായം ആകും എന്ന് പ്രതീക്ഷിക്കുന്നു.. അപ്പോള്‍ , എന്റെ ആദ്യത്തെ പോസ്റ്റ്  ഞാന്‍ നിറ്ത്തുന്നു.. നന്ദി..വീണ്ടും വരിക..