ശ്രീശാന്തും, പ്രിത്വിയും പിന്നെ രഞ്ജിനിയും

രണ്ടു ദിവസമായി എല്ലാരും ഷെയർ ചെയ്യുന്ന ഒരു വീഡിയോ! കമന്റ്‌ വായിച്ചതല്ലാതെ ഈ വീഡിയോ ഒന്ന് കണ്ടത് ഇപ്പോഴാണ്! വീഡിയോ ടൈറ്റിൽ “രഞ്ജിനിയുടെ തെറി വിളി”. എന്തിനാ തെറി വിളി എന്ന് പറയുന്നില്ല. ആരും ചോദിക്കുന്നില്ല!  ഈ വീഡിയോ കണ്ടപ്പോ തന്നെ മനസിലായത് രഞ്ജിനിയെ ആരോ കേറി പിടിച്ചപ്പോ ഉള്ള ഒരു പ്രതികരണം ആണെന്നാണ്‌! തെറി കേട്ട് നിക്കുന്നവന്റെ മുഖഭാവം കണ്ടാലും മനസിലാവുന്നത് അത് തന്നെ ആണ്!

എന്നിട്ടും കുറ്റം രഞ്ജിനിക്ക്! ഇപ്പൊ പൊക്കി കൊണ്ട് വരും മറഡോണ ഡാൻസും , പബ്ബിലെ ഫോട്ടോയും! അവൾ ആരെ കെട്ടി പിടിച്ചാലും, ആരുടെ കൂടെ പോയാലും നമുക്കെന്താ? അതിനപ്പുറം സംഭവിച്ചാല് അത് അവള്ടെ സ്വകാര്യ ജീവിതം. അല്ലാതെ, അങ്ങനെ ഒരു ക്ണാപ്പും വച്ച് അനുവാദം ഇല്ലാതെ കേറി പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും ചെയ്യണം.

പ്രിത്വിരാജ്, ശ്രീശാന്ത്, രഞ്ജിനി – മലയാളികൾക്ക് പുഞ്ഞ്ജികാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടാത്ത 3 പേര്. അന്തവും കുന്തവും ഇല്ലാതെ, സാമാന്യ ബുദ്ധി പോലും കാണിക്കാതെ ഒരു തരം വ്യക്തി ഹത്യ! പ്രിത്വിരാജ് ഇപ്പൊ ഒരു വിധം രക്ഷപെട്ടു. മുന്പ് തെറി വിളിയുമായി നടന്നവര് ആരാധകരവാൻ തുടങ്ങി. “സൌത്ത് ഇന്ത്യയിലെ ഒരേ ഒരു ” എന്നൊരു ശൈലി തന്നെ മലയാളത്തിനു നേടി കൊടുത്ത നടനാണ്‌ പ്രിത്വി. താനോ ഭാര്യയോ മനസ വാചാ വിചാരിക്കാത്ത കാര്യം, ബ്രിട്ടാസ് എന്നൊരാളിന്റെ വായിൽ നിന്ന് വീണ വാക്കും വച്ച് നാട്ടുകാര് അങ്ങ് ഏറ്റെടുത്തു! അതാണ് നമ്മ മലയാളി! പിന്നെ, നാട്ടുകാരുടെ ഫോട്ടോഷോപിനു വിശ്രമമില്ലയിരിന്നു. ആ ഇന്റർവ്യൂ കാണുക പോലും ചെയ്യാതെ, എന്താ സംഭവിചെന്നറിയാതെ, കേറി അങ്ങ് നിരങ്ങണം! ഇനിയും സംശയം ഉണ്ടെങ്കിൽ, ഫുൾ ഇന്റർവ്യൂ ഒന്ന് കാണു! അല്ലെങ്കിൽ ദാ  ഈ പ്രസക്ത ഭാഗം

” ഒരു സുഹൃത്തിനോട്‌ ഇംഗ്ലീഷ് അറിയാവുന്ന സൌത്ത് ഇന്ത്യയിലെ ഒരു നടനെ ചോദിച്ചപ്പോ, പ്രിത്വിരജിന്റെ പേര് വന്നിരിന്നു”

– ഇതാണ് പറഞ്ഞ വാചകം. ഇതിൽ  എവിടാ അഹങ്കാരം?  എങ്കിലും കാണണം. ഒടുവിൽ ഒരു സന്തോഷ്‌ പണ്ടിത്റ്റ് വരുന്ന വരെ പാവം പ്രിത്വി തുമ്മി മരിച്ചു! പ്രിത്വിയുടെ DNA വരെ ഇതിനിടയിൽ ചിലര് പരിശോധിച്ച് കഴിഞ്ഞിരിന്നു.

ശ്രീശാന്ത്‌ കോഴ വാങ്ങി – ശെരി, തെളിവും കുറവും നോക്കി ഒരു വിധി വരട്ടെ. അത് കഴിഞ്ഞ് പോരെ പൌരബോധ പ്രകടനം? ഇനി അവൻ നിരപരാധി ആണെങ്കിൽ ഈ തെറി വിളി ഒക്കെ വെറുതെ ആവില്ലേ? ഇവിടെ ഇതിലും വല്യ അഴിമതി നടന്നപ്പോ, നടന്നു എന്ന് കോടതി തെളിയിച്ചപ്പോൾ, കോടതിയെ തെറി വിളിച്ചവരാണ് ഇതിൽ കുറെ പേർ! 4 കോടിയും പിന്നെ ഭാവിയും നോക്കിയാൽ ഒരു നക്ക പിച്ച 40 ലക്ഷത്തിനു കോഴ വാങ്ങി എന്ന് വിശ്വസിക്കാൻ, അതും ധൈര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശ്രീശാന്ത്‌ അല്പം ബുദ്ധിമുട്ടുണ്ട്. പ്രത്യക്ഷ ഇത് വരെ ഒരു തെളിവും ഹജരക്കിയിട്ടുമില്ല. ഇത് ചിലപ്പോ നാളെ മാറുമായിരിക്കാം കുറ്റം തെളിയിക്കപെട്ടെക്കാം. അപ്പൊ വിളിച്ചാ പോരെ ഈ തെറി?

രഞ്ജിനി – ക്യൂ തെറ്റിച്ചു, അടിയായി. ബിവെറജസിൽ അല്ലാതെ ക്യു എന്നൊരു സംസ്കാരം തൊട്ടു തീണ്ടാത്ത മലയാളികൾക്ക് ഇത്ര ധാർമിക രോഷം വേണോ ഒരു രഞ്ജിനി ക്യൂ തെറ്റിച്ചതിന്? ഒരു ബസ്‌ വന്ന് നിന്നാൽ, പ്രായമായവരെ പോലും തള്ളി മറിച്ചു , പറ്റുമെങ്കിൽ ചെറിയ 2 പീഡനവും തരപെടുത്തി ഇടിച്ചു കേറുന്ന നമ്മൾ മലയാളികൾക്ക് രഞ്ജിനി ചെയ്തത് ഒരു അപരാധം ആണോ? റോഡിൽ അവനവന ഓടിക്കുന്ന വണ്ടിയെ ആരെങ്കിൽ ഓവർ ടേക്ക് ചെയ്താൽ വായ കൊണ്ടും, ഹോണ്‍ കൊണ്ടും അവനെ പേടിപ്പിച്ചു പുറകിലാക്കുന്ന നമ്മൾ മലയാളികൾക്ക് എന്ത് അർഹത ഉണ്ട് ഇതിന്?

അല്ലെങ്കിലും പണ്ടേ കാള വാള് വച്ചാൽ തൊട്ടിൽ കെട്ടുന്ന നമ്മൾക്ക് ഇതൊക്കെ എന്ത്! പണ്ടൊരു അമൃതയെ പൊക്കി പിടിച്ച കുറെ നാൾ നടന്നു, പിന്നെ ക്യാമറ എന്തോ കാണിച്ചപ്പോ ദൂരെ എറിഞ്ഞു, 2 കിലോ പുഞ്ജം വാരി എറിഞ്ഞു. സത്യാവസ്ഥ പുറത്ത്‌ വരുന്നതിനു മുന്പ് മാക്സിമം തെറി വിളി, മസാല. എന്നാലെ മലയാളിക്ക് ഇപ്പൊ ആത്മ സംതൃപ്തി ഉള്ളു എന്നായി!

 

 

About the author

srijithv

Add comment

By srijithv

Recent Posts

Archives